FAILED TUITION BATCH - Regular/Online
C.B.S.E. ബോർഡിന്റെ +2, 10th കഴിഞ്ഞ മാർച്ചിൽ പരാജയപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും പബ്ലിക് കോളേജിന്റെ കോട്ടയം, ചെങ്ങന്നൂർ, ഹരിപ്പാട് സെന്ററുകളിൽ വിദ്യാർത്ഥി പരാജയപ്പെട്ട വിഷയങ്ങൾക്ക് മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തിൽ വരുന്ന മാർച്ച് പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കുന്ന തരത്തിൽ റഗുലർ ക്ലാസ്സുകൾ പരീക്ഷയെ അടിസ്ഥാനപ്പെടുത്തി എടുത്തു നൽകുന്നതാണ്.
ഫെബ്രുവരി 28 വരെ ക്ലാസ്സുകൾ റഗുലറായി ഓരോ വിഷയങ്ങൾക്കും അതത് വിഷയങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നൽകുന്നതാണ്. ഓരോ വിഷയങ്ങൾക്കും ഓരോ അദ്ധ്യാപകരെ വച്ച് ക്ലാസ്സുകൾ നൽകുന്നു. ഏതു വിഷയം പരാജയപ്പെട്ടാലും അതിനുള്ള പ്രത്യേക കോച്ചിംഗ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 36 വർഷമായി ഈ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനം എന്ന നിലയിൽ വിദ്യാർത്ഥികളുടെ പഠനവൈകല്യങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടുള്ള മികച്ച ഒരു അദ്ധ്യാപന രീതിയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരങ്ങളിലും ശനി, ഞായർ, മറ്റ് പൊതു അവധി ദിനങ്ങളിലും പ്രത്യേക ക്ലാസ്സുകൾ നൽകുന്നതാണ്. വിദ്യാർത്ഥി ഏതു വിഷയത്തിനാണോ ഏറ്റവും പുറകിൽ ആ വിഷയങ്ങൾക്ക് മികച്ച അദ്ധ്യാപകരെ നിയോഗിച്ച് ഉയർന്ന വിജയം നേടുവാൻ സഹായിക്കുന്നതാണ്.
ഓരോ മാസത്തിലും രക്ഷാകർത്തായോഗങ്ങൾ നടത്തുന്നതും പ്രോഗ്രസ് കാർഡുകളും, പ്രോഗ്രസ് റിപ്പോർട്ടുകളും രക്ഷിതാക്കൾക്ക് നൽകുന്നതുമാണ്. എല്ലാ ദിവസവും വിദ്യാർത്ഥി ക്ലാസ്സിൽ ഹാജരാകേണ്ടതാണ്. വിദ്യാർത്ഥികൾ മികച്ച അച്ചടക്കം പുലർത്തേണ്ടതാണ്. അച്ചടക്കം പാലിക്കാത്ത വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതല്ല. എല്ലാ മാസവും എല്ലാ വിഷയങ്ങൾക്കും ടെസ്റ്റ് പേപ്പറുകൾ ഇടുന്നതും പോരായ്മകൾ മനസ്സിലാക്കി പ്രത്യേക കോച്ചിംഗ് നൽകുന്നതുമാണ്. രക്ഷിതാക്കളുമായി വരുന്ന വിദ്യാർത്ഥികൾക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. മോഡൽ പരീക്ഷകളും, ഓണം, ക്രിസ്മസ് പരീക്ഷകളും പ്രത്യേകം നടത്തുന്നതാണ്. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളെ തുടർന്ന് ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതല്ല. മോഡൽ പരീക്ഷ ഓരോ വിഷയത്തിനും മൂന്ന് വീതം ഫെബ്രുവരി മാസം നടത്തുന്നതാണ്. മോഡൽ പരീക്ഷ എഴുതാതിരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നതല്ല. ഗസ്സ് ക്വസ്റ്റ്യൻ & ആൻസറിംഗ്, കഴിഞ്ഞുപോയ പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകൾ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നതാണ്. ഓരോ വിദ്യാർത്ഥിയും കോളേജിലെ നിയമങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. സി.ബി.എസ്.സി.ക്ക് കേരളത്തിൽ എല്ലാ വിഷയങ്ങൾക്കും റഗുലർ ക്ലാസ്സ് നൽകുന്ന ഏക സ്ഥാപനം. സി.ബി.എസ്.സി. തോറ്റ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഉയർന്ന വിജയശതമാനവും എല്ലാവരും പാസ്സാകുകയും ചെയ്യുന്ന ഏക സ്ഥാപനമെന്ന ബഹുമതിയും പബ്ലിക് കോളേജിന് മാത്രം സ്വന്തം.
ഓരോ വിഷയങ്ങൾക്കും 5500 രൂപ കോച്ചിംഗ് ഫീസ് നൽകണം. കൂടാതെ അഡ്മിഷൻ ഫീ 250 രൂപയായും നൽകണം. രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ അവരുടെ ഉത്തരവാദിത്വത്തിൽ നടത്തേണ്ടതാണ്. അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പരീക്ഷാ സെന്റർ കോട്ടയത്ത് ലഭിക്കാൻ ഉള്ള സൗകര്യം ചെയ്തു തരുന്നതാണ്.
ഓരോ വിഷയങ്ങൾക്കും 5500 രൂപ കോച്ചിംഗ് ഫീസ് നൽകണം. കൂടാതെ അഡ്മിഷൻ ഫീ 250 രൂപയായും നൽകണം. രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ അവരുടെ ഉത്തരവാദിത്വത്തിൽ നടത്തേണ്ടതാണ്. അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പരീക്ഷാ സെന്റർ കോട്ടയത്ത് ലഭിക്കാൻ ഉള്ള സൗകര്യം ചെയ്തു തരുന്നതാണ്.
CBSE Compartment Batch 100%, CBSE Improvement Batch 100%,
CBSE Commerce Batch 100%, CBSE Science Batch 98%
C.B.S.E. +2 വിദ്യാർത്ഥികൾക്ക് വൈകുന്നേരം ഓരോ ദിവസവും, അവധി ദിനങ്ങളിലും ഒരു മണിക്കൂർ മെഡിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി എൻട്രൻസിനുള്ള പ്രത്യേക കോച്ചിംഗ് പബ്ലിക് കോളേജിൽ നൽകുന്നു. ഇതിന്റെ ഒരു വർഷത്തെ ഫീസ് 8000 രൂപ.