'SAY' Exam. +2, SSLC (Kerala Board)

'SAVE A YEAR' Programme

കഴിഞ്ഞ മാർച്ചിൽ കേരള ബോർഡിന്റെ SSLC, +2 എഴുതി പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാതെ ഇരിക്കാൻ കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന 'സേവ് എ ഇയർ' പദ്ധതി (SAY) അനുസരിച്ച് പരാജയപ്പെട്ട വിഷയങ്ങൾക്ക് പ്രത്യേക ക്ലാസ്സുകൾ പബ്ലിക് കോളേജിന്റെ കോട്ടയം, എറണാകുളം, ഹരിപ്പാട് സെന്ററുകളിൽ നടത്തുന്നു.

കേരള ബോർഡിന്റെ SSLC, +2 വിദ്യാർത്ഥികൾക്ക് ഏത് വിഷയങ്ങളാണോ ഈ പദ്ധതി അനുസരിച്ച് എഴുതേണ്ടത്, ആ വിഷയത്തിന് വിജയിക്കുവാൻ തക്കവണ്ണം പ്രത്യേക ക്ലാസ്സുകൾ ചുരുങ്ങിയ ദിവസങ്ങൾക്കകം പരിചയ സമ്പന്നരായ അദ്ധ്യാപകർ പഠിപ്പിച്ച് അവരെ പരീക്ഷയ്ക്ക് തയ്യാറാക്കി 100% വിജയിക്കുവാൻ പ്രാപ്തരാക്കുന്നതാണ്.

ഇംഗ്ലീഷ്, മലയാളം മീഡിയത്തിന് പ്രത്യേക ക്ലാസ്സുകൾ പബ്ലിക് കോളേജിൽ നൽകി വരുന്നു. സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ വിഷയങ്ങൾ ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ പബ്ലിക് കോളേജിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.

കോച്ചിംഗ് ഫീസ്

  • ഒരു വിഷയം പഠിപ്പിക്കുന്നതിന് - Rs. 2500
  • അഡ്മിഷൻ ഫീസ് - Rs. 250
  • ക്ലാസ്സ് സമയം - രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ

ഞങ്ങളുടെ 'SAY' കോച്ചിംഗിന്റെ പ്രത്യേകതകൾ

  • വർഷങ്ങളായി ഈ കോഴ്സുകൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ മാത്രം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
  • മോഡൽ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പഠിപ്പിക്കുന്നു.
  • ഗസ്റ്റ് ക്വസ്റ്റ്യൻസും അവയുടെ സാധ്യതകളും ചർച്ച ചെയ്യുന്നു.
  • ചുരുങ്ങിയ ദിവസങ്ങളേ ലഭിക്കുന്നുള്ളൂവെങ്കിലും വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിക്കാൻ തക്കവളള ക്ലാസ്സുകൾ നൽകുന്നു.
  • പരീക്ഷയ്ക്ക് വിജയിക്കുന്നതിനും ഉയർന്ന മാർക്ക് വാങ്ങുന്നതിനും വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കുന്നു.
  • വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ള ക്ലാസ്സുകൾ

ഹോസ്റ്റൽ സൗകര്യം

'SAY' പരീക്ഷയ്ക്ക് തയ്യാറാകുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പബ്ലിക് കോളേജിൽ കോട്ടയം സെന്ററിൽ അദ്ധ്യാപകരോടൊപ്പം പരീക്ഷവരെ താമസിച്ച് പഠിക്കുവാനുള്ള സൗകര്യവും അദ്ധ്യാപകരുടെ മേൽനോട്ടവും ലഭിക്കുന്നതാണ്. ഇവർക്ക് വൈകുന്നേരവും, രാത്രിയിലും, വെളുപ്പിനെയും പ്രത്യേക പഠനസൗകര്യം ലഭിക്കുന്നതാണ്.

സന്തോഷ വാർത്ത!

കഴിഞ്ഞ ജൂണിൽ 'SAY' പരീക്ഷ എഴുതിയ SSLC, +2 വിദ്യാർത്ഥികളിൽ 217 പേരിൽ 215 വിദ്യാർത്ഥികൾ ഉന്നതവിജയം നിലനിർത്തിയിരിക്കുന്നു.