6 മാസം കൊണ്ട് S.S.L.C (N.I.O.S.)

NATIONAL INSTITUTE OF OPEN SCHOOLING (N.I.O.S)

എല്ലാവർക്കും SSLC (10th)

NATIONAL INSTITUTE OF OPEN SCHOOLING (N.I.O.S)

Under Ministry of Education, Government of India.

"The Largest Open Schooling System in the World" ISO 9001 : 2008 Certified

ഭാരതസർക്കാരിന്റെ കീഴിൽ ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയ വകുപ്പിന്റെയും വിദ്യാഭ്യാസ മന്ത്രാലയ വകുപ്പിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ എല്ലാവിധ അംഗീകാരവുമുള്ള SSLC കോഴ്സിനുള്ള അപേക്ഷ പബ്ലിക് കോളേജ് ക്ഷണിക്കുന്നു.

ഈ കോഴ്സിന് ചേരാൻ വേണ്ട യോഗ്യത:

(a) 8, 9, 10 തോറ്റവർക്ക് ചേരാം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഒന്നും ഇല്ലാത്തവർക്കും ചേരാം. (ഒരു ക്ലാസ്സും പഠിക്കാത്തവർക്കും ചേരാം.)

(b) 14 വയസ്സ് കുറഞ്ഞത് കഴിയണം. അതിനുശേഷം തുടർന്ന് എത്ര പ്രായമായവർക്കും ചേരാം പ്രായപരിധി ഇല്ല.

ഈ കോഴ്സിന്റെ അംഗീകാരം

6 മാസത്തെ ഈ കോഴ്സ് കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്നതിനാൽ അംഗീകാരത്തെക്കുറിച്ച് യാതൊരുവിധ ആശങ്കകളും നിങ്ങൾക്ക് വേണ്ട. സി.ബി.എസ്.ഇ., ഐ.സി.ഐ.സി കോഴ്സുകൾ കേന്ദ്രസർക്കാർ നടത്തുന്നതിനാൽ നാഷണൽ സ്കൂൾ (NIOS) നടത്തുന്നതും ഇതേ കേന്ദ്രസർക്കാരാണ്. ആയതിനാൽ തന്നെ ഈ 3 കോഴ്സുകൾക്കും തുല്യ അംഗീകാരവും യോഗ്യതയും ഒരേപോലെതന്നെ ഉപരിപഠനത്തിന് എല്ലാ രംഗത്തും ലഭിക്കുന്നു.

ഈ കോഴ്സ് പാസ്സായതിനുശേഷം +1, +2 തുടങ്ങിയ ഉപരിപഠനത്തിന് പോകാം. പി.എസ്.സി അംഗീകൃതം.

10 കോഴ്സിന് രജിസ്റ്റർ ചെയ്യാൻ വേണ്ട രേഖകൾ

10-തോറ്റ സർട്ടിഫിക്കറ്റിന്റെ കളർ കോപ്പി (ഒറിജിനൽ വേണ്ട) (ആദ്യ പേജും, മാർക്ക് ഷീറ്റ് പേജും അടങ്ങിയത് ആവണം കോപ്പി)

അല്ലെങ്കിൽ ടി.സി. അല്ലെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റിന്റെ അല്ലെങ്കിൽ ആധാറിന്റെ കളർകോപ്പി.

പാസ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം.

ആധാർ അല്ലെങ്കിൽ വോട്ടേഴ്സ് ഐ.ഡി.യുടെ കളർ കോപ്പി.

രജിസ്ട്രേഷൻ/എക്സാം ഫീസ്

ഓൺലൈനിൽ ബോർഡ് രജിസ്ട്രേഷൻ ഞങ്ങൾ തന്നെ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ പേരിൽ ചെയ്തു തരും.

ചേരുമ്പോൾ തന്നെ രജിസ്ട്രേഷൻ ഞങ്ങൾ ചെയ്യുന്നതും പരീക്ഷാഫീസ് ഒക്ടോബറിൽ എഴുതുന്നവർ ജൂൺ 5-ാം തീയതിക്കകവും മാർച്ച്-ഏപ്രിലിൽ എഴുതുന്നവർ ഡിസംബർ 5-ാം തീയതിക്കകവും ബോർഡിൽ അടക്കേണ്ടതാണ്. ഇതും ഞങ്ങൾതന്നെ എല്ലാ ഫീസ് പൂർത്തിയാക്കുന്നവർക്ക് ചെയ്തു നൽകുന്നതാണ്. കോച്ചിംഗ് ഫീസിൽ രജിസ്ട്രേഷൻ ഫീസ് ഉൾക്കൊള്ളുന്നുണ്ട്. പരീക്ഷ ഫീസ് പ്രത്യേകം നിങ്ങൾ നൽകണം 2450 രൂപ.

പരീക്ഷാ സെന്റർ

നിങ്ങൾക്ക് ഇഷ്ടമുള്ള ജില്ലയിൽ സംസ്ഥാനങ്ങളിൽ പരീക്ഷാ കേന്ദ്രം ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ള ജില്ല ഞങ്ങളെ അറിയിക്കണം. ഒരു ജില്ലയിൽ കുറഞ്ഞത് 4 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. പരീക്ഷാകേന്ദ്രം സെലക്ട് ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കില്ല. പരീക്ഷാ സെന്റർ സെലക്ട് ചെയ്തു തരുന്നത് ബോർഡാണ്.

പ്രാക്ടിക്കൽ ക്ലാസ്സ്

പബ്ലിക് കോളേജിന് സ്വന്തമായി ലാബ് സൗകര്യം ഉള്ളതിനാൽ ഡേറ്റാ എൻട്രി, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് പ്രാക്ടിക്കൽ ട്രെയിനിംഗ് നൽകുന്നതാണ്.

ഓൺലൈൻ അഡ്മിഷൻ സൗകര്യം

ലോകത്ത് എവിടെനിന്നും ഓൺലൈൻ മുഖേന പബ്ലിക് കോളേജിൽ അഡ്മിഷൻ എടുക്കാവുന്നതും, ഫീസ് 'ബാങ്ക് അക്കൗണ്ട്' മുഖേന അല്ലെങ്കിൽ 'ഗൂഗിൾ പേ' സംവിധാനങ്ങളിൽ അടക്കാവുന്നതാണ്. നേരിലും സ്വീകരിക്കും.

പ്രിന്റഡ് നോട്ടുകൾ

നിങ്ങൾ എവിടെ ആയിരുന്നാലും എല്ലാ വിഷയങ്ങളുടെയും മലയാളത്തിലും ഇംഗ്ലീഷിലും 2 മീഡിയങ്ങളിൽ ഞങ്ങൾ തന്നെ തയ്യാറാക്കിയ ലളിതമായ പ്രിന്റഡ് നോട്ടുകൾ നേരിട്ട് വരാൻ പറ്റാത്തവർക്ക് തപാലിൽ അയച്ചു തരുന്നതാണ്. നേരിൽ വരുന്നവർക്ക് നേരിട്ട് നോട്ടുകൾ ഓഫീസിൽ നിന്നും സ്വീകരിക്കാം

ഓരോ വിഷയത്തിന്റെയും പ്രിന്റഡ് നോട്ടുകൾ കഴിവതും സിലബസ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് തയ്യാർ ചെയ്തതാണ്. നോട്ടുകളുടെ പേജിന്റെ എണ്ണം കുറച്ച് ഫീസ് കുറച്ച് പഠിപ്പിക്കുന്ന രീതികൾ ഞങ്ങൾ സ്വീകരിക്കുന്നതല്ല. പരീക്ഷക്ക് ചെല്ലുമ്പോഴാണ് നോട്ടുകളുടെ പേജിന്റെ എണ്ണം കുറച്ചതിന്റെ പേരിലുള്ള ഭവിഷ്യത്തുകൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്നത്. പബ്ലിക് കോളേജ് ഇക്കാര്യത്തിൽ ക്വാളിറ്റി കുറച്ച് സൽപ്പേര് കളയാൻ ഉദ്ദേശിക്കുന്നില്ല. പബ്ലിക് കോളേജിൻ നിന്നും ലഭിക്കുന്ന എല്ലാ വിഷയത്തിന്റെയും നോട്ടുകൾ പൂർണ്ണമായും സിലബസ് കവർ ചെയ്യുന്നതാണ്. പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങാൻ ഈ നോട്ടുകൾ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല അദ്ധ്യാപകർ വർഷങ്ങളുടെ പരിചയ സമ്പത്ത് ഉള്ളവരാണ്. എല്ലാ വർഷങ്ങളിലെയും ക്വസ്റ്റ്യൻ പേപ്പറുകൾ നിരീക്ഷിച്ചാണ് നോട്ടുകൾ തയ്യാർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിജയം ഉറപ്പാണ്.

പഠിക്കേണ്ട വിഷയങ്ങൾ:

ഇംഗ്ലീഷ്, മലയാളം അല്ലെങ്കിൽ ഹിന്ദി, (ഇതിൽ ഏതെങ്കിലും ഒന്ന്) ഇന്ത്യൻ കൾച്ചർ, ബിസിനസ്സ് സ്റ്റഡീസ്, ഹോം സയൻസ്, ഓരോ വിഷയത്തിന്റെയും പരീക്ഷ 100 മാർക്കിലാണ്. 6 വിഷയങ്ങളിൽ 5 വിഷയം പാസ്സായാൽ മതി. ഒരു വിഷയം കൂടുതൽ എടുക്കുന്നത് സേഫ്റ്റിക്കും വിജയസാദ്ധ്യത കൂട്ടാനുമാണ്. ഇങ്ങനെ ഒരു വിഷയം കൂടുതൽ എടുക്കുന്നതിനാലാണ് പബ്ലിക് കോളേജിന് ഈ കോഴ്സിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന വിജയവുമായി ഒന്നാം സ്ഥാനം എപ്പോഴും ലഭിക്കുന്നത്. മറ്റ് സബ്ജക്ടുകളും നിങ്ങളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.

പരീക്ഷാ സെന്റർ

നിങ്ങളുടെ സ്വന്തം ജില്ലയിൽ പരീക്ഷാ കേന്ദ്രം ലഭിക്കും. ഏത് ജില്ലയിലാണ് വേണ്ടത് എന്ന് ചേരുമ്പോൾ ഞങ്ങളെ കൃത്യമായി ഫോമിലുൾപ്പെടെ രേഖപ്പെടുത്തി അറിയിക്കേണ്ടതാകുന്നു. പരീക്ഷാ സെന്റർ സെലക്ട് ചെയ്യാൻ വിദ്യാർത്ഥിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല. പരീക്ഷാ സെന്റർ ബോർഡാണ് നിശ്ചയിക്കുന്നത്.

പരീക്ഷാ മീഡിയം

ഇന്ത്യയിലെ ഏതു ഭാഷയിലും (ഹിന്ദി, തമിഴ് ഉൾപ്പെടെ) പരീക്ഷ എഴുതാം. മലയാളികൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാം. ചോദ്യപേപ്പറിൽ മലയാളത്തിലും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

അസെസ്മെന്റ്/പ്രോജക്ട്

എല്ലാ വിഷയത്തിനും അസെസ്മെന്റ്, പ്രോജക്ട് 20 മാർക്കിന് നിങ്ങളുടെ കൈപ്പടയിൽത്തന്നെ എഴുതി നൽകണം. ഇത് നിർബന്ധമായും ഞങ്ങൾ പറയുന്നതനുസരിച്ച് എഴുതി നൽകണം. ഇത് കൊടുക്കാതെ വന്നാൽ പരീക്ഷയെയും വിജയത്തെയും അത് ബാധിക്കും. അസൈൻമെന്റുകൾ സ്കാൻ ചെയ്ത് ബോർഡിലേയ്ക്ക് അയച്ചുകൊടുക്കണം. ഇതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ നൽകാം. അസെസ്മെന്റ് പ്രോജക്ട് ഇവ എഴുതാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. മാതൃകയും മാറ്ററും ഞങ്ങൾ നിങ്ങൾക്ക് എഴുതി നൽകാം. കൂടാതെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ ഡേറ്റാ എൻട്രി, ഹോം സയൻസ് ഇതിന്റെ റിക്കാർഡ് ബുക്ക് എഴുതാനുള്ള മാറ്റർ പി.ഡി.എഫ്. രൂപത്തിൽ വാട്സ് ആപ്പിൽ നൽകുന്നു.

റിക്കാർഡ് ബുക്ക്

നിങ്ങൾ എടുത്ത വിഷയങ്ങളിൽ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളായ ഡേറ്റാ എൻട്രി, ഹോം സയൻസ് ഇവയിൽ നിങ്ങൾക്ക് ഉള്ള വിഷയങ്ങൾക്ക് റിക്കാർഡ് ബുക്ക് തയ്യാറാക്കണം. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന ദിവസം അതത് വിഷയത്തിന്റെ റിക്കാർഡ് ബുക്ക് പരീക്ഷാ സെന്ററിൽ ഹാജരാക്കണം. റിക്കാർഡ് ബുക്ക് തയ്യാറാക്കാനുള്ള മാതൃകയും, "മാറ്ററും" ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്. റിക്കാർഡ് ബുക്കിന് 5 മാർക്ക് ലഭിക്കുന്നതാണ്. പ്രാക്ടിക്കലിന് 15 മാർക്കും.

ഓൺലൈൻ/റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ

ലോകത്ത് എവിടെ ഇരുന്നും ഏത് സമയത്തും എല്ലാ വിഷയവും നിങ്ങൾക്ക് ഈ സംവിധാനത്തിൽ പഠിക്കാം. ഞങ്ങളുടെ ഓൺലൈൻ കോഴ്സിന്റെ പ്രത്യേകത - റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ ലഭിക്കുന്നു എന്നുള്ളതാണ് (ലൈവ് അല്ല). ചിലവേറിയതായതിനാൽ പലരും ഈ രീതി സ്വീകരിക്കാറില്ല. എന്നാൽ ഞങ്ങളുടെ വിദ്യാർത്ഥികളുടെ വിജയം ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതിനാൽ ഞങ്ങളുടെ പാരമ്പര്യവും മേന്മയും കാത്തു സൂക്ഷിക്കേണ്ടതിനാലും 'യു ട്യൂബ്' മാതൃകയിൽ വളരെ ക്വാളിറ്റിയോടെ ഏതു സമയത്തും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പലപ്രാവശ്യം ക്ലാസ്സുകൾ കയറി കാണാവുന്നതാണ്. ഓൺലൈൻ ക്ലാസ് പലതരത്തിലുള്ള പരാതികളും ഉള്ളതിനാലും കൃത്യസമയത്ത് ക്ലാസ്സിൽ കയറി ഇല്ലെങ്കിൽ ക്ലാസ് ലഭിക്കില്ല എന്നതിനാലും ഞങ്ങൾ ഇത് ഒഴിവാക്കുന്നു. പകരം റിക്കോർഡഡ് ക്ലാസ്സുകൾ നൽകുന്നു. നല്ല പ്രതികരണമാണ് ഇതിനാൽ വിദ്യാർത്ഥികളിൽനിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്. കൂടാതെ, ഓൺലൈൻ ക്ലാസിനേക്കാൾ റിക്കോർഡഡ് ക്ലാസ്സുകൾക്ക് ക്വാളിറ്റിയും, വ്യക്തതയും, സുതാര്യതകളും ലഭിക്കും. വീണ്ടും വീണ്ടും ക്ലാസ്സുകൾ കാണുവാനും, ഏത് സമയത്തും കയറി കാണുവാനും നിങ്ങൾക്ക് സാധിക്കും. ഒപ്പം പ്രിന്റഡ് നോട്ടുകളുടെ സഹായം എല്ലാ വിഷയത്തിനും ലഭിക്കും. അതുവഴി വിജയം അനായാസം ഉറപ്പിക്കാം.

ബോർഡ് രജിസ്ട്രേഷൻ, എക്സാം ഫീസ്, കോച്ചിംഗ് ഫീസ് : ആകെ ഫീസ് താഴെ കുറിക്കുന്നു.

കോച്ചിംഗ്, റെക്കോർഡിംഗ് ക്ലാസ്സ്, പ്രിന്റഡ് നോട്ട്, ബോർഡിലെ രജിസ്ട്രേഷൻ ഫീസ്, 18,000/- (3 ഗഡുവായി അടക്കാം. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക്)

ഫീസുകൾ ബാങ്ക് വഴി, അല്ലെങ്കിൽ ഗൂഗിൾ പേ വഴി അല്ലെങ്കിൽ നേരിൽ നൽകാവുന്നതാണ്. 9446097203

പബ്ലിക് കോളേജിന്റെ പ്രത്യേകതകൾ

44 വർഷത്തെ പാരമ്പര്യം. ഇതുവരെ വിവിധ കോഴ്സുകളിലായി രണ്ട് ലക്ഷത്തി പതിനായിരം വിദ്യാർത്ഥികൾ, അതിൽ ഒരുലക്ഷത്തി അൻപതിനായിരം +2, എസ്.എസ്.എൽ.സി തോറ്റവരെ വിജയിപ്പിച്ച് റിക്കാർഡിട്ട ഇന്ത്യയിലെ ഏക സ്ഥാപനം. ആദ്യമായി 6 മാസത്തെ +2, എസ്.എസ്.എൽ.സി കേരളത്തിൽ തുടക്കമിട്ട സ്ഥാപനം. ഈ കോഴ്സിന് മുൻ പരിചയവും, രീതികളും ഞങ്ങൾക്ക് മാത്രം സ്വന്തം. കോഴ്സ് സംബന്ധിച്ച അറിയിപ്പുകൾ എല്ലാം തന്നെ കൃത്യസമയത്ത് വിദ്യാർത്ഥികൾക്ക് നൽകുന്നു. വർഷങ്ങളായി ഈ കോഴ്സ് പഠിപ്പിച്ച് പരിചയസമ്പന്നരായ അദ്ധ്യാപകർ. മുൻ വർഷത്തെ മാതൃകാ ചോദ്യങ്ങളെക്കുറിച്ചുള്ള ധാരണകളും ഉത്തര രീതികളും വർഷങ്ങളുടെ അദ്ധ്യാപനത്തിലൂടെ ആർജ്ജിച്ച സബ്ജക്ട് മാസ്റ്റർമാരുടെ സേവനം. പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയുള്ള ലളിതമായ പ്രിന്റഡ് നോട്ടുകൾ. ഓരോ വിഷയവും ആർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ള മികച്ച കോച്ചിംഗ്. മാതൃക ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷ.

ഓർക്കുക!

ഈ കോഴ്സുകൾക്ക് ഇന്ത്യയിൽത്തന്നെ കുട്ടികളുടെ എണ്ണത്തിലും വിജയത്തിലും എല്ലാ വർഷവും പബ്ലിക് കോളേജ് തന്നെ ഒന്നാം സ്ഥാനത്ത്.

ലോകത്ത് എവിടെനിന്നും ഓൺലൈൻ മുഖേന അഡ്മിഷൻ എടുക്കാം.

ലോകത്ത് എവിടെ ഇരുന്നും പബ്ലിക് കോളേജിൻ പഠിക്കാം.

ശ്രദ്ധിക്കുക

കോളേജിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും എല്ലാ സന്ദേശങ്ങളും നിങ്ങൾക്ക് അതത് സമയത്ത് നൽകുന്നു.

ഓൺലൈൻ അഡ്മിഷൻ എടുക്കുന്നവർക്ക് (നേരിൽ വരാൻ സാധിക്കാത്തവർക്ക്) പബ്ലിക് കോളേജിന്റെ വെബ്സൈറ്റിൽ കയറി അഡ്മിഷൻ എടുക്കാവുന്നതാണ്. www.publiccollege.org എന്ന സൈറ്റിൽ 'apply online'.

ഓൺലൈനിൽ അഡ്മിഷൻ എടുക്കുന്നവർ ബോർഡിൽ രജിസ്ട്രേഷന് വേണ്ട രേഖകൾ ഇ-മെയിൽ ചെയ്യണം. publiccollege86@gmail.com എന്നതിലാണ് മെയിൽ ചെയ്യേണ്ടത്. കൂടാതെ വാട്സ് ആപ്പിൽ PDF ആയും അയച്ചു തരാം.

കോളേജിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും കൃത്യസമയത്ത് അതത് സന്ദേശങ്ങൾ നിങ്ങൾക്ക് നൽകുന്നു. സന്ദേശങ്ങൾ എല്ലാം തന്നെ വായിക്കുകയും, കേൾക്കുകയും ചെയ്യേണ്ടതാകുന്നു.

ഫോൺ നമ്പർ ഇടയ്ക്ക് നിങ്ങളുടേത് മാറിയാൽ ഞങ്ങളെ അറിയിക്കേണ്ടതാകുന്നു.

ഇന്റൻസീവ് / ക്രാഷ് കോച്ചിംഗ്

പബ്ലിക് എക്സാം നടക്കുന്ന ദിവസങ്ങളിൽ ഇടവേള ദിവസങ്ങൾ ലഭിക്കും. ആ ഇടവേള ദിവസങ്ങളിൽ ഓരോ വിഷയത്തിനും പരീക്ഷയെ അടിസ്ഥാനപ്പെടുത്തി കോളേജിൽ വെച്ച് ഇന്റൻസീവ് / ക്രാഷ് കോച്ചിംഗ് നടത്തും, എല്ലാവർക്കും വന്ന് ഈ ക്ലാസ്സിൽ പങ്കെടുക്കാം. അതുവരെ ഒന്നും അറിയാത്തവർക്കും പഠിക്കാത്തവർക്കും ഈ ക്ലാസ്സുകൾ കോഴ്സിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും.

വീട്ടിൽ ഇരുന്നും എവിടെ ഇരുന്നും ഏത് കോഴ്സും പഠിക്കാം

മറ്റ് കോഴ്സുകൾ :

ബി.എ. ബി.കോം (മൂന്നു വർഷം എം.ജി. യൂണിവേഴിസിറ്റി)

+1, +2 കേരളാ ഫെയിൽഡ് ട്യൂഷൻ

ടി.ടി.സി. ഹിന്ദി (ഒന്നര വർഷം)

പോസ്റ്റൽ, റഗുലർ, തപാൽ, വീഡിയോ റെക്കോർഡഡ് ക്ലാസ്സുകൾ